റയലിനെ വെട്ടി ബാഴ്‌സ; റോഡ്രി ക്യാമ്പ് നൗവിന്റെ പടിവാതിൽക്കൽ
ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയുടെ കളിയുടെ താളം നിയന്ത്രിച്ച ലോകചാമ്പ്യൻ. പെപ് ഗ്വാർഡിയോളയുടെ കളിക്കൂട്ടത്തിലെ ഏറ്റവും നിർണായക താരങ്ങളിലൊരാൾ. 2024-ലെ ബാലൺ ഡി ഓർ ജേതാവ്. ഇപ്പോൾ സ്പെയിനിന്റെ ലോകകപ്പ് വിജയത്തിന്റെ നായകനും ടൂർണമെന്റിലെ മികച്ച താരവും. റോഡ്രിഗോ ഹെർണാണ്ടസ് കാസ്‌കാന്റെ റോഡ്രിഏഴ് വർഷത്തെ ഇംഗ്ലീഷ് ജീവിതത്തിന് വിരാമമിട്ട് സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയുടെ പടിവാതിൽക്കലാണ്. സിറ്റിയും ബാഴ്സയും തമ്മിൽ റോഡ്രിയുടെ കാര്യത്തിൽ തത്വത്തിൽ ധാരണയായതായാണ് റിപ്പോർട്ടുകൾ.
Content Highlights: Manchester City star Rodri is reportedly close to joining Barcelona,The 2024 Ballon d'Or winner could bring his seven-year Manchester City career to an end.