കോലിയും രോഹിത്തും പടിയിറങ്ങിയപ്പോൾ സംഭവിച്ചത് ! പുതിയ ബാറ്റിങ് ഓർഡർ എങ്ങനെ?
രോഹിത് ശർമ്മ, വിരാട് കോലി തുടങ്ങി ഇതിഹാസ താരങ്ങളുടെ വിരമിക്കലിന് ശേഷം ബാറ്റിങ് നിരയിലെ പ്രതിസന്ധി മറികടക്കാൻ പെടാപ്പാട് പെടുകയാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം. ചേതേശ്വർ പൂജാര ഒഴിഞ്ഞ മൂന്നാം നമ്പറിലും കോലിയുടെ നാലാം നമ്പറിലും സ്ഥിരതയുള്ള പകരക്കാരെ കണ്ടെത്താൻ കഴിയാത്തത് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നമായി മാറിക്കഴിഞ്ഞു. വരാനിരിക്കുന്ന ശ്രീലങ്കൻ പരമ്പര പരിശീലകൻ ഗൗതം ഗംഭീറിനും സെലക്ഷൻ കമ്മിറ്റിക്കും ഒരുപോലെ നിർണായകവുമാണ്. ടി20 ശൈലിയിലുള്ള ബാറ്റിംഗിന് പകരം ടെസ്റ്റ് ക്രിക്കറ്റിന് ആവശ്യമായ ക്ഷമയും സാങ്കേതിക തികവുമുള്ള താരങ്ങളെ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സായ് സുദർശൻ, ദേവദത്ത് പടിക്കൽ തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനങ്ങളും ടീമിലെ പുതിയ ബാറ്റിംഗ് ക്രമീകരണങ്ങളും ഇന്ത്യയുടെ പ്രതാപം വീണ്ടെടുക്കാൻ എത്രമാത്രം സഹായിക്കും?
Content Highlights: Discover how the Indian Test team is tackling the batting crisis after Kohli and Rohit's retirement