ട്രാഫിക് സിഗ്നലിൽ പിറന്ന ചുവപ്പ് കാർഡ്! ഫുട്ബോൾ ചരിത്രം മാറ്റിമറിച്ച 'കെൻ ആസ്റ്റൺ'
ഫുട്ബോൾ മൈതാനത്ത് ഇന്ന് നമ്മൾ കാണുന്ന മഞ്ഞ, ചുവപ്പ് കാർഡുകൾ കേവലം നിറങ്ങളല്ല; അവ കളിയുടെ ഗതി മാറ്റുന്ന നിർണ്ണായക ആയുധങ്ങളാണ്. 2022-ലെ ലോകകപ്പിൽ ആകെ കാണിക്കേണ്ടി വന്നത് നാല് റെഡ് കാർഡുകൾ മാത്രമാണെങ്കിൽ, പുതിയ ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ തന്നെ ആറ് റെഡ് കാർഡുകൾ പുറത്തെടുക്കേണ്ടി വന്നത് ആരാധകരെയും വിദഗ്ധരെയും ഒരുപോലെ അമ്പരപ്പിക്കുന്നു. റെക്കോർഡുകൾ ഓരോന്നായി വഴിമാറുന്ന ഈ ലോകകപ്പിൽ കാർഡുകളുടെ പ്രസക്തിയും അവയ്ക്ക് പിന്നിലെ ചരിത്രവും വീണ്ടും ചർച്ചയാവുകയാണ്.
