ട്രിപ്പിൾ എഞ്ചിൻ കിതച്ചപ്പോൾ എംബാപ്പെയുടെ ഒറ്റയാൾ പോരാട്ടം; 1998 ആവർത്തിക്കുമോ ഫ്രാൻസ് ?

പാരഗ്വെ ഒരുക്കിയ 5-4-1 എന്ന പ്രതിരോധ തന്ത്രം ഫ്രാൻസിന്റെ ആക്രമണങ്ങളെ വലിയ തോതിൽ തടഞ്ഞുനിർത്തി. ഗോമസും അൽഡരാറ്റെയും നയിച്ച പ്രതിരോധ നിര എംബാപ്പെയെ ശ്വാസം മുട്ടിക്കുന്ന കാഴ്ചയാണ് മൈതാനത്ത് കണ്ടത്. സെനഗൽ, ഇറാഖ്, നോർവേ, സ്വീഡൻ തുടങ്ങിയ ടീമുകൾക്കെതിരെ ഗോളുകൾ അടിച്ചുകൂട്ടിയ ഫ്രാൻസിന് ഈ മത്സരത്തിൽ പാരഗ്വെയുടെ 'കരിങ്കൽ മതിൽ' തകർക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. 15 ഷോട്ടുകൾ ഫ്രാൻസ് ഉതിർത്തുവെങ്കിലും അതിൽ 5 എണ്ണം മാത്രമാണ് ഓൺ ടാർഗറ്റിലേക്ക് എത്തിയത്.