നോർവെയുടെ പാളിയ പരീക്ഷണം; ഫ്രാൻസിനെ വെല്ലാൻ ആരുണ്ട്?

ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഫൈനൽ ലാപ്പിലേക്ക് നിങ്ങുമ്പോൾ ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് ഫുട്‌ബോൾ ലോകകപ്പ്. റൗണ്ട് ഓഫ് 32ൽ ആരെല്ലാം നേർക്കുനേർ വരുമെന്ന ചിത്രം ഏറെക്കുറേ തെളിഞ്ഞു. ആദ്യമായി ലോകകപ്പ് കളിക്കുന്ന കേപ് വെർദ എല്ലാവരേയും ഞെട്ടിച്ച് ഒരുതോൽവി പോലും വഴങ്ങാതെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറി. അതേസമയം പ്രഥമ ലോകകപ്പ് ചാമ്പ്യൻമാരായ യുറഗ്വായ് സ്‌പെയ്‌നോട് തോൽവി വഴങ്ങി ലോകകപ്പിൽനിന്ന് പുറത്തായ കാഴ്ചയും ഇന്ന് കണ്ടു. നേർവെയെ തോൽപ്പിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി ഫ്രാൻസും നോക്കൗട്ടിൽ ശക്തമായ പോരാട്ടത്തിന് മുന്നറിയിപ്പ് നൽകി കഴിഞ്ഞിരിക്കുന്നു.

Content Highlights: world cup football match analysis