മാറഡോണയെ ബ്രിട്ടീഷ് പതാക ഉടുപ്പിച്ച, ജീവിതം ധൂർത്തടിച്ചു നശിപ്പിച്ച ഫ്രെഡ്ഡി മെക്കുറി
ആരാണ് ആജന്മശത്രു? ചോദ്യം ഇംഗ്ലീഷ് ഫുട്ബോൾ ആരാധകരോടാണെങ്കിൽ, അടുത്ത ക്ഷണം കിട്ടും ഉത്തരം. ഡീഗോ മാറഡോണ. ഒരൊറ്റ ഗോളാണ് അതിന് കാരണം. പതിറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും ആസ്റ്റക്കയിലെ മാറഡോണയുടെ ആ പഴയ ചതി അവർ മറന്നില്ല. അല്ലെങ്കിൽ മറക്കാൻ മാറഡോണ അവരെ സമ്മതിച്ചില്ല.
ഒരു ഓൾ ടൈം ക്ലാസിക് ഗോളിന്റെ പേരിൽ അറിയപ്പെടേണ്ടിയിരുന്ന മത്സരത്തിലേക്ക് ഫോക്ലൻഡ് സംഘർഷത്തെയും അന്റോണിയോ റാറ്റിനെയുമെല്ലാം വലിച്ചിഴച്ച് കൊണ്ടുവന്ന് അതിനെ സങ്കീർണമാക്കിയത് മാറഡോണയാണ്. കൈകൊണ്ട് കുത്തിയിട്ട ആ ഗോൾ ഒരു കണക്കുതീർക്കലാണെന്ന ഡീഗോയുടെ വാക്കാണ് ആ പകയെ ഇങ്ങനെ കാലങ്ങളോളം കനലായി എരിച്ചു നിർത്തുന്നത്.
എന്നാൽ, ഇതേ ഡീഗോ മാറഡോണ, അഭിമാനത്തോടെ.... ആനന്ദാശ്രു പൊഴിച്ച്... ബ്രിട്ടന്റെ ദേശീയ പതാകയായ യൂണിയൻ ജാക്കും ധരിച്ച് നിന്നൊരു ദിവസമുണ്ട്. എല്ലാ അതിരുകളും മായ്ച്ചുകളയുമെന്ന് നമ്മൾ പറയുന്ന ഫുട്ബോളിന് യാഥാർഥ്യമാക്കാൻ കഴിയാതിരുന്ന അവിശ്വസനീയമായൊരു മുഹൂർത്തമായിരുന്നു അത്.
ഫുട്ബോൾ തോറ്റിടത്ത്.... അന്ന് ജയിച്ചത് സംഗീതമായിരുന്നു. അന്ന് ഡീഗോയുടെ ഹൃദയം കവർന്നത്.... പകയകറ്റി മാനസാന്തരപ്പെടുത്തിയത്... ഇന്ത്യയിൽ വേരുകളുള്ള ഒരു ബ്രിട്ടിഷ് ഗായകനാണ്. ഫ്രെഡ്ഡി മെർക്കുറി. ക്വീൻ എന്ന വിഖ്യാത ബാൻഡിന്റെ വാക്കും സ്വരവുമായ പോപ്പ് ഇതിഹാസം.
ഡീഗോയെപ്പോലെ, അസാമാന്യ പ്രതിഭയുണ്ടായിട്ടും, ജീവിതം ഒരു അപശ്രുതിയായിരുന്നു... ഈ സംഗീതമാന്ത്രികനും. അരാജകജീവിതം കൊണ്ട് ആയുസ്സ് എയിഡ്സിന് അടിയറവെച്ചയാളായിരുന്നു.
Content Highlights: Diego Maradona met Freddie Mercury in Buenos Aires during Queen's 1981 tour. Maradona famously wore a Union Jack shirt during the jersey exchange, causing a stir in Argentina. Queen's 'We Are The Champions' became the ultimate global sports anthem for football and Olympics. Freddie Mercury's life, career, tragic demise due to AIDS, and timeless legacy are explored.