ആ ചുവന്ന 7-ാം നമ്പർ ജേഴ്‌സിയണിയാൻ ഇനി അയാളില്ല; ഫുട്‌ബോളിലെ ഒരു യുഗം അവസാനിക്കുമ്പോൾ

പോർച്ചുഗീസ് ഫുട്‌ബോളിന് തന്റെ എല്ലാം സമർപ്പിച്ചിട്ടും അർഹിച്ച ഒരു വിടവാങ്ങൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ലഭിച്ചോ? റൊണാൾഡോയുടെ സമകാലികനായ ലയണൽ മെസ്സിക്ക് അർജന്റീനയിൽ ലഭിച്ച വിടവാങ്ങൽ മത്സരത്തിന്റെ അന്തരീക്ഷം റൊണാൾഡോയ്ക്ക് ലഭിച്ചില്ല. നിറഞ്ഞ സ്റ്റേഡിയത്തിൽ ആരാധകരുടെ കൈയടികളോടെ ഏഴാം നമ്പർ ജേഴ്‌സി അഴിച്ചുവെക്കുന്ന ഒരു നിമിഷം അദ്ദേഹത്തിന്റെ രാജ്യാന്തര കരിയറിൽ ഉണ്ടായില്ല. റൊണാൾഡോ പോർച്ചുഗലിന് നൽകിയ സംഭാവനകളെ ഗോളുകളുടെയും കിരീടങ്ങളുടെയും കണക്കുകളിൽ മാത്രം ഒതുക്കാനാവില്ല. പോർച്ചുഗീസ് ഫുട്‌ബോളിന്റെ ആഗോള മുഖമായി മാറിയ താരമാണ് അദ്ദേഹം.

Content Highlights: Comparison between Cristiano Ronaldo and Lionel Messi's international farewells. Cristiano Ronaldo's immense contributions to Portuguese football history. The absence of a fitting tribute and stadium send-off for Portugal's number 7. Ronaldo's status as the global face of Portuguese football beyond goals and trophies.