ബഹിരാകാശത്ത് ടൂര്‍ പോകാം; ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ച് വിര്‍ജിന്‍ ഗാലക്ടിക്
ബഹിരാകാശയാത്രയ്ക്ക് ടിക്കറ്റ് വില്പന വീണ്ടും ആരംഭിച്ചിരിക്കുകയാണ് ബ്രിട്ടീഷ് കോടീശ്വരനായ റിച്ചാര്‍ഡ് ബ്രാന്‍സണും അദ്ദേഹത്തിന്റെ വിര്‍ജിന്‍ ഗലാക്ടിക് കമ്പനിയും. ഫെബ്രുവരി 16 മുതലാണ് പൊതുജനങ്ങള്‍ക്ക് ടിക്കറ്റെടുക്കാനുള്ള അവസരം. പക്ഷേ മുന്‍പത്തേതിനേക്കാള്‍ വില കൂട്ടിയാണ് ഇത്തവണ ടിക്കറ്റ് വില്പന. 4.5 ലക്ഷം ഡോളറാണ് (3.33 കോടി) ടിക്കറ്റ് വില. ഒരാള്‍ക്ക് ഒന്നിലധികമോ പേടകത്തിലെ മൊത്തം സീറ്റുകളോ ബുക്ക് ചെയ്യാന്‍ അവസരമുണ്ട്.
ആദ്യം ഒന്നരലക്ഷം ഡോളര്‍ നല്കി (1.13 കോടി) ടിക്കറ്റ് ഉറപ്പാക്കാം. ബാക്കി തുക യാത്രയ്ക്ക് മുന്‍പായി നല്കിയാല് മതി. ഇതിനായി വിര്‍ജിന്‍ ഗാലക്ടികിന്റെ വെബ്സൈറ്റില്‍ അപേക്ഷ നല്കി ടിക്കറ്റ് ബുക്ക് ചെയ്യാം. 2021 ഓഗസ്റ്റില്‍ ഈ രീതിയില്‍ 100 ടിക്കറ്റുകള്‍ വിറ്റതായി കമ്പനി പറയുന്നു. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് പറക്കണമെങ്കില്‍ അല്പം കാത്തിരിക്കേണ്ടി വരും. 2022-ല്‍ 200 ടിക്കറ്റുകള്‍ വില്‍ക്കാനാണ് കമ്പനിയുടെ പദ്ധതി
Content Highlights: