അറബി നാട്ടില്‍ അമ്പരിപ്പിക്കുമോ യുറഗ്വായ്?

ലാറ്റിനമേരിക്കൻ ഫുട്‌ബോൾ കടലിലേക്ക് ഒഴുകിയെത്തുന്ന ഒരു കുഞ്ഞ് അരുവിയാണ് യുറഗ്വായ്‌ എന്ന രാജ്യം. ബ്രസീലിന്റേയും അർജന്റീനയുടേയും കുത്തൊഴുക്കിൽ വഴിപിരിഞ്ഞുപോയ ഒരു കുഞ്ഞരുവി. 15 തവണ ലാറ്റിനമേരിക്കയുടെ കപ്പായ കോപ്പ അമേരിക്ക നേടിയുള്ള ടീമിന് രണ്ടു തവണ മാത്രമാണ് ലോകവേദി കീഴടക്കാനായിട്ടുള്ളത്. 

വർഷങ്ങൾക്കിപ്പുറം ഖത്തറിലേക്ക് യുറഗ്വായ്‌ എത്തുമ്പോൾ അദ്ഭുതങ്ങളൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ അവരെ തള്ളിക്കളയാനും കഴിയില്ല. പോർച്ചുഗലും ഘാനയും ദക്ഷിണ കൊറിയയും ഉൾപ്പെടുന്ന ഗ്രൂപ്പ് എച്ചിൽ നിന്ന് അവർ പ്രീ ക്വാർട്ടറിൽ എത്താനുള്ള സാധ്യത കൂടുതലാണ്.  തെക്കേ അമേരിക്ക മേഖല റൗണ്ടിൽ മൂന്നാം സ്ഥാനക്കാരായണ് അവർ ലോകകപ്പിന് യോഗ്യത ഉറപ്പിച്ചത്. 18 മത്സരങ്ങളിൽ നിന്ന് 28 പോയിന്റ്. എട്ട് ജയവും നാല് സമനിലയും. ആറ് മത്സരത്തിൽ പരാജയപ്പെട്ടു.

Content Highlights: Uruguay not less powerful team in fifa worldcup 2022