സിംഹവും കടുവയും ആനയുമൊക്കെ ബാല്യകാല ചങ്ങാതിമാർ, കളിക്കളമായിരുന്ന മൃഗശാല
തിരുവനന്തപുരം മൃഗശാലയുമായി ഹരിപിള്ളയ്ക്കുള്ള ബന്ധം സന്ദർശകന്റേതല്ല, ഒരു ജീവിതകാലത്തിന്റെ ഓർമകളുടേതാണ്. മൃഗശാല ഡയറക്ടറുടെ മകനായി ജനിച്ച ഹരിയുടെ ബാല്യം കടന്നുപോയത് 55 ഏക്കറോളം വരുന്ന മൃഗശാലയ്ക്കുള്ളിലായിരുന്നു.
സിംഹങ്ങളും കടുവകളും കുരങ്ങുകളും കംഗാരുക്കളുമെല്ലാം ബാല്യകാല കാഴ്ചകളുടെ ഭാഗമായിരുന്നു. മൃഗങ്ങൾക്ക് ഭക്ഷണം എത്തിക്കുന്ന നീല വാനിനൊപ്പം വാരാന്ത്യങ്ങളിൽ യാത്ര ചെയ്യുന്നതും മൃഗശാലയിലെ വിവിധ ഇടങ്ങളിൽ കൂട്ടുകാർക്കൊപ്പം കളിച്ചുനടന്നതുമെല്ലാം ഇന്നും മായാത്ത ഓർമകൾ. ഇന്ന് ടെക്നോപാർക്കിലെ ഐടി കമ്പനിയിൽ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് ഡയറക്ടറായി പ്രവർത്തിക്കുകയാണ് ഹരി. മൃഗശാലയുമായുള്ള ആത്മബന്ധം ഇന്നും അദ്ദേഹത്തിന് വിലപ്പെട്ടതാണ്. മൃഗശാല മാറ്റത്തെക്കുറിച്ചും കുട്ടിക്കാലത്തെ ഓർമകളെക്കുറിച്ചും ഹരി പിള്ള മാതൃഭൂമി ഡോട്ട്കോമിനോട് പങ്കുവെക്കുന്നു.
Content Highlights: Hari Pillai grew up inside the 55-acre Thiruvananthapuram Zoo as the director's son. His childhood was filled with unique experiences involving wild animals and zoo operations. Currently working as a Corporate Communications Director at Technopark. Shares nostalgic childhood memories and thoughts on zoo changes with Mathrubhumi.