ആനയുടെ തലയെടുപ്പ്, 1200 കിലോ ഭാരം, കൊല്ലത്തെ ആഘോഷപ്പറമ്പുകളിൽ താരമായി 'ഭീമൻ'

കോളേജുകളിലെ ആഘോഷമായാലും നാട്ടിലെ ഉത്സവമായാലും കൊല്ലത്ത് ഇപ്പോൾ താരമാണ് 1200 കിലോഗ്രാം ഭാരമുള്ള ഒരു കൂറ്റൻ പോത്ത്, പേര് 'ഭീമൻ'. ആനയുടെ തലയെടുപ്പോടെ ആഘോഷവേദികളിലെത്തുന്ന ഈ കരുത്തന് ആരാധകരും ഏറെയാണ്. ആറടി ഉയരവും പത്തടി നീളവുമുള്ള പോത്തിന്റെ വലുപ്പം ആരെയും അമ്പരപ്പിക്കും. എന്നാൽ കാഴ്ചയിലെ ഗാംഭീര്യമല്ല, സൗമ്യമായ പെരുമാറ്റമാണ് ഇവനെ നാട്ടുകാരുടെ പ്രിയങ്കരനാക്കുന്നത്.
Content Highlights: Meet Bheeman, a 1,200-kilogram gentle giant buffalo from Kollam, Kerala, who has become a local celebrity at college celebrations and festivals with his impressive size, calm temperament, elaborate decorations, and inspiring journey from Haryana to his home at Summerland Farm.