വഴിയിൽ നിന്ന് മാറെടാ എന്ന് കരടി, അനുസരിക്കാതെ കടുവ; പിന്നീടുണ്ടായത് | VIRAL VIDEO

കാട്ടിലെ രാജാവ് കടുവയല്ലായിരിക്കാം, എങ്കിലും മുന്നില്‍പ്പെട്ടാല്‍ മറ്റേതൊരു മൃഗമോ മനുഷ്യനോ പേടിച്ചു വിറയ്ക്കുമെന്നത് ഉറപ്പാണ്. എന്നാല്‍ മഹാരാഷ്ട്രയിലെ തഡോബ അന്ധാരി ടൈഗര്‍ റിസേര്‍വില്‍ മറിച്ചാണ് കാര്യങ്ങള്‍ സംഭവിച്ചത്. മുന്നില്‍ വന്നു നിന്ന കരടി രണ്ടു കാലില്‍ എഴുന്നേറ്റു നിന്നതോടെ കടുവ മുട്ടു മടക്കി, നിലത്ത് ഇരുപ്പായി. കൂടുതലൊന്നും സംഭവിച്ചില്ല, കരടി നിമിഷങ്ങള്‍ക്കുള്ളില്‍ ഓടിമറഞ്ഞു, കടുവ ഇരിപ്പും തുടര്‍ന്നു. 

വീഡിയോയെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും സംശയങ്ങളുമാണ് കാഴ്ചക്കാര്‍ക്കുണ്ടായത്. കടുവയ്ക്ക് ഇളംപ്രായമായതിനാല്‍ വലിപ്പം കൂടുതലുള്ള കരടിയെ കണ്ടപ്പോള്‍ പേടിച്ചതായിരിക്കാം എന്നാണ് ഒരു വിഭാഗം കമന്റ് ചെയ്തത്. ഇരുവരും മനഃപൂര്‍വ്വം ഏറ്റുമുട്ടല്‍ ഒഴിവാക്കിയതാണെന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. ഐ.എഫ്.എസ്. ഓഫീസര്‍ സന്ദീപ് ത്രിപാഠി ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം ആയിരക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.

Content Highlights: