ഓർത്തുചിരിക്കാൻ ഒരു സിനിമാക്കാലം സമ്മാനിച്ച് സിദ്ദിഖ് വിടവാങ്ങി

മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. സിദ്ദിഖ്- ലാൽ കൂട്ടുകെട്ടില്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. സിനിമയിൽ പച്ചപിടിക്കാൻ മദ്രാസിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും പരിവട്ടവും നിറഞ്ഞ അനുഭവങ്ങൾ സിദ്ദിഖ്-ലാൽ തങ്ങളുടെ രചനകളിലൂടെ സിനിമയിലേക്ക് പറിച്ചുനട്ടു. സാധാരണക്കാരായ പ്രേക്ഷകരുടെ ഉള്ളുതൊടാൻ പോകുന്നതായിരുന്നു അവരുടെ ജീവിതാനുഭവങ്ങളും കഥാപാത്രങ്ങളും.  
 

Content Highlights: Siddique Passed Away, Siddique-Lal Comedy Scenes in Malayalam