'സ്വന്തം അ‌മ്മ നഷ്ടപ്പെട്ടതുപോലെ' | Remembering Kaviyoor Ponnamma

പതിറ്റാണ്ടുകൾ നീണ്ട കലാജീവിതം ബാക്കിയാക്കി കവിയൂർ പൊന്നമ്മ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിരിക്കുന്നു. 1962ൽ പുറത്തിറങ്ങിയ 'ശ്രീരാമപട്ടാഭിഷേകം' മുതൽ 2021ലെ 'ആണും പെണ്ണും' വരെ അ‌വർ ജീവൻ നൽകിയ കഥാപാത്രങ്ങൾ നാനൂറിലേറെ വരും. മലയാളിയുടെ ജീവിതത്തിൽ ആഴത്തിൽ പതിഞ്ഞ വേഷങ്ങളും അ‌നവധി. മലയാളിക്ക് ആരായിരുന്നു കവിയൂർ പൊന്നമ്മ? കളമശ്ശേരി ടൗൺഹാളിൽ അ‌വർക്ക് അ‌ന്ത്യാഞ്ജലി അ‌ർപ്പിക്കാനായി ജീവിതത്തിന്റെ നാനാതുറകളിൽ നിന്നെത്തിയ വനിതകളുടെ വാക്കുകളിൽ അ‌ത് വ്യക്തമാകും.

Content Highlights: Remembering Kaviyoor Ponnamma, reactions