പട്ടിണി മാറ്റാന്‍ 17-ാം വയസ്സില്‍ ജോലിക്കിറങ്ങി; ലാസ്റ്റ് ചാന്‍സില്‍ നേടിയത് കൈനിറയെ PSC റാങ്കുകള്‍
കണ്ണീര്‍ വീഴാതെ ഒരു പിഎസ്‌സി ബുക്ക് എനിക്കില്ല, അത്ര അധികം കഷ്ടപ്പെട്ടിട്ടുണ്ട്. എന്നെ കൊണ്ട് പറ്റില്ലെന്നും ഞാന്‍ വെറും മണ്ടിയാണെന്നും പലരും എന്നെ കളിയാക്കിയിട്ടുണ്ട്. തകര്‍ത്ത് തരിപ്പണമാക്കിയിട്ടുണ്ട്. എനിക്ക് എന്നെ വിശ്വസിക്കാന്‍ മാത്രമേ നിവൃത്തിയുണ്ടായിരുന്നുള്ളു, വിങ്ങലടക്കി രേഖ പറഞ്ഞു.
ചെത്തുപണിക്കാരനായ അച്ഛനെ സഹായിക്കാനാണ് രേഖ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് മെഡിക്കല്‍ ഷോപ്പില്‍ പണിക്ക് പോയത്. തുടര്‍ന്ന് ലാബ് ടെക്‌നിഷന്‍ കോഴ്‌സ് ജോലിയോടൊപ്പം പഠിച്ചെടുത്തു. കൈയില്‍ കിട്ടിയ ചെറിയ ജോലികളൊക്കെ ചെയ്തു. കുടുംബം നോക്കണം, പട്ടിണി മാറ്റണം എന്നല്ലാതെ രേഖയ്ക്ക് മറ്റ് സ്വപ്‌നങ്ങളുണ്ടായിരുന്നില്ല.
വിവാഹ ശേഷം ഭര്‍ത്താവിന്റെ സഹോദരിയും ഭര്‍ത്താവുമാണ് സര്‍ക്കാര്‍ ജോലി നേടേണ്ടതിനെ കുറിച്ച് രേഖയ്ക്ക് പറഞ്ഞ് കൊടുക്കുന്നുണ്ട്. മകന് ഒന്നരവയസുള്ളപ്പോഴാണ് രേഖ പഠിക്കാന്‍ ആരംഭിക്കുന്നത്. മകനെ കാലില്‍ കിടത്തിയുറക്കി പുലര്‍ച്ചെ മൂന്ന് മണി വരെ രേഖ പഠിക്കുമായിരുന്നു. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന സൗജന്യ പിഎസ്‌സി പഠനകേന്ദ്രമാണ് രേഖയ്ക്ക് താങ്ങും തണലുമായത്.
എല്‍ജിഎസില്‍ 363ാം റാങ്ക് നേടിയ രേഖ നിലവില്‍ ആരോഗ്യവകുപ്പില്‍ അസിറ്റന്റാണ്. ഇതിന് പുറമേ നിരവധി റാങ്ക് ലിസ്റ്റുകളിലും രേഖ ഇടം നേടിയിട്ടുണ്ട്.
Content Highlights: Rekha PSC Success Story Kerala