'ഭക്ഷണം കൈ കൊണ്ട് കൊടുക്കുന്നതാണ് ഇഷ്ടം', കാക്കയുമായി ഒരപൂർവ സൗഹൃദം

തൊടുപുഴ പന്നിമറ്റത്തെ രാജുച്ചേട്ടന്റെ കടയിൽ ചെന്നാൽ ഒരപൂർവ സൗഹൃദത്തിന്റെ കാഴ്ച കാണാം. രാജുച്ചേട്ടന്റെയും പൊന്നുവെന്ന് അ‌ദ്ദേഹം പേരിട്ട് വിളിക്കുന്ന കാക്കക്കുഞ്ഞിന്റെയും സ്നേഹബന്ധത്തിന്റെ കാഴ്ച. നാലു മാസം മുമ്പ് സമീപത്തെ ഒരു മാവ് വെട്ടിയപ്പോൾ താഴെ വീണ് കിട്ടിയതാണ് രാജുവിന് കാക്കക്കുഞ്ഞിനെ. സഹജീവിസ്നേഹിയായ അ‌ദ്ദേഹം അ‌തിനെ എടുത്തുകൊണ്ടുവന്ന് ശുശ്രൂഷിച്ചു. ഒരു മാസം കഴിഞ്ഞപ്പോഴേക്കും രാജുവുമായി ഉറ്റ ചങ്ങാത്തത്തിലായി പൊന്നുക്കാക്ക.

പന്നിമറ്റം ജങ്ഷനിലെ തന്റെ പലചരക്ക് കടയിലാണ് രാജു പൊന്നുവിനെ വളർത്തുന്നത്. മിക്കവാറും സമയത്തും രാജുവിന്റെ സമീപത്തു തന്നെയുണ്ടാകും പൊന്നു. വിശക്കുമ്പോൾ തോളത്തുവന്നിരിക്കും. ദാഹിച്ചാൽ വെള്ളക്കുപ്പിയിൽ കൊക്കുകൊണ്ട് കൊത്തും. പൊന്നുവിന്റെ ആവശ്യങ്ങളെല്ലാം രാജുവിനറിയാം. ഇടയ്ക്കിടെ പുറത്തുപോകുമെങ്കിലും അ‌ധികം വൈകാതെ പൊന്നു രാജുവിനടുത്തേക്ക് തിരിച്ചെത്തും. രാത്രിയിൽ കടയിലെ പെട്ടിക്കുള്ളിലാണ് ഉറക്കം.

Content Highlights: Raju shares a special bond with a young crow that he affectionately calls “Ponnu.”