'എഐയിലാണ് ഇപ്പോൾ ഏറ്റവുമധികം തൊഴിൽ സാധ്യതയുള്ളത്'; ന്യൂസിലൻഡിലെ അ‌വസരങ്ങൾ

മലയാളി യുവതയെ ഇന്ന് ഏറ്റവും കൂടുതൽ പ്രലോഭിപ്പിക്കുന്ന കാര്യമാണ് വിദേശത്തെ പഠന-ജോലി സാധ്യതകൾ. യൂറോപ്യൻ രാജ്യങ്ങളിലേക്കും യുഎസിലേക്കും കാനഡയിലേക്കുമെല്ലാം ദിനംപ്രതിയെന്നോണം കേരളത്തിലെ പുതിയ തലമുറ എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്. ഈ ലിസ്റ്റിലെ മറ്റൊരു രാജ്യമാണ് ന്യൂസിലൻഡ്.
ചെറുരാജ്യമെങ്കിലും തൊഴിൽ നൈപുണ്യവും ഭാഷാ പ്രാവീണ്യവുമുള്ളവർക്ക് ന്യൂസിലൻഡിൽ മികച്ച അ‌വസരങ്ങളുണ്ടെന്ന് മൂന്ന് വർഷമായി ഇവിടെ ജോലി ചെയ്യുന്ന ഭരണങ്ങാനം സ്വദേശി ബിമൽ ശശി പറയുന്നു. എഐ ഉൾപ്പെടെയുള്ള മേഖലകളിലാണ് നിലവിൽ കൂടുതൽ അ‌വസരങ്ങളെന്നും സമാധാനപരമായ ജീവിതത്തിന് അ‌നുയോജ്യമായ രാജ്യമാണ് ന്യൂസിലൻഡെന്നും തന്റെ അ‌നുഭവം മുൻനിർത്തി ബിമൽ വ്യക്തമാക്കുന്നു.

Content Highlights: New Zealand offers strong job and study prospects for skilled Malayalis. Bimal Shashi, a Keralite working in New Zealand for three years, highlights peaceful living conditions. High demand exists for professionals in Artificial Intelligence (AI) and related technical sectors.