'വീട്ടിൽ ഞാനില്ലെങ്കിലും എല്ലാം നടക്കുമെന്ന് സ്വയം ബോധ്യപ്പെടുത്തണമായിരുന്നു'; അമ്മമാർക്കൊരു ക്യാമ്പ്
പല പ്രായത്തിലുള്ളവർക്ക് മാത്രമായും പ്രായഭേദമന്യേയുമൊക്ക നിരവധി ക്യാമ്പുകൾ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ ഇതിലൊന്നും നാൽപത് കഴിഞ്ഞവരെ അധികം കാണാറില്ല. തങ്ങളുടേതായ ഇടങ്ങളിലും പതിവുകളിലും ഒതുങ്ങിപ്പോയവർ ഇവരിൽ പലരും എവിടെയാണ്? ഈ ചിന്തയിൽ നിന്നാണ് അമ്മമാർക്ക് വേണ്ടി മാത്രമായി ഒരു ക്യാമ്പ് എന്ന ആശയം ഉടലെടുക്കുന്നത്. ഇഗ്നൈറ്റ് ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ വൂം വിസ്പേഴ്സ് എന്ന പേരിൽ സത്യത്തിൽ അമ്മമാർക്കുള്ള ട്രീറ്റാണ്. എല്ലാ തിരക്കുകളിൽ നിന്നും മാറി അവരെ സ്വയം അറിയാനും സ്നേഹിക്കാനും അവരിലേക്ക് തന്നെ തിരിച്ചുപോകാനുമുള്ള ഒരു അവസരം. പുതിയ അനുഭവങ്ങളും സൗഹൃദങ്ങളുമൊക്കെയായി ജീവിതത്തിലെന്നും ചേർത്തുനിർത്താനുള്ള രണ്ട് ദിവസം.
Content Highlights: Womb Whisperers - A Space of Mothers