മിട്ടുവിനായി പരസ്യം നൽകിയും ഡ്രോൺ പരിശോധന നടത്തിയും റിനോയ്; ഒടുവിൽ 9-ാം നാൾ വീട്ടിലേക്ക്

രണ്ട് വർഷം മുമ്പ് എറണാകുളം കച്ചേരിപ്പടിയിൽ താമസിക്കുന്ന ബോൺസി ടീച്ചറുടേയും മകൻ റിനോയ് സെബാസ്റ്റ്യന്റേയും പൊന്നോമനയായതാണ് ആഫ്രിക്കൻ ഗ്രേ പാരറ്റ് ഇനത്തിൽപ്പെട്ട മിട്ടു എന്ന തത്ത. എന്നത്തേയുംപോലെ രാവിലെ തുറന്നുവിട്ടതാണ് ബോൺസി ടീച്ചർ. പക്ഷേ പുറത്തേക്കിറങ്ങിയ അവൻ ഒന്നും പറയാതെ പറന്ന് പോയതോടെ ആകെ വിഷമത്തിലായി ബോൺസി ടീച്ചറും മകൻ റിനോയ് സെബാസ്റ്റ്യനും റിനോയുടെ ഭാര്യയായ ആൻ എയ്ഞ്ചലും. ഒൻപത് ദിവസം പത്രത്തിൽ പരസ്യം നൽകിയും ഡ്രോണിൽ പരിശോധന നടത്തിയെങ്കിലും മിട്ടുവിനെ കണ്ടെത്താനായില്ല. ഒടുവിൽ ഇടപ്പള്ളിയിലെ പെറ്റ് ഷോപ്പിൽ നിന്നാണ് മിട്ടുവിനെ റിനോയ്ക്ക് കിട്ടിയത്.