ടോയ് കാറിന്റെ കുഞ്ഞ് റീൽ, കണ്ടത് ഏഴ് കോടിയോളം പേർ, കമന്റ് ചെയ്ത് പോർഷെയും ഔഡിയും

വീട്ടിലെ ടോയ് കാർ, വെറുതേ രാവിലത്തെ സൂര്യപ്രകാശത്തിൽ സോഫയിൽ വെച്ച് വെള്ളം സ്പ്രേ ചെയ്ത് എടുത്ത ഒരു കുഞ്ഞ് റീൽ. സാമൂഹിക മാധ്യമങ്ങളിലൂടെ ആ വീഡിയോ കണ്ടതാകട്ടെ ആറരക്കോടിയിലധികം പേരും. വീഡിയോ വൈറലായെന്നു മാത്രമല്ല ആ വീഡിയോക്ക് കമന്റ് ചെയ്ത് പോർഷെയും ഔഡിയും കൂടി എത്തിയതോടെ ഇരട്ടി സന്തോഷത്തിലാണ് കൊച്ചി സ്വദേശിയായ കൃഷ്ണ സഞ്ജീവ് പൈ എന്ന ഇരുപത്തിനാലുകാരൻ. ഡൈക്കാസ്റ്റ് കളക്ഷനിൽ നിന്നും ഒരു പോർഷെ എടുത്ത് ഐഫോൺ 17 -നും ബേസിക് ട്രൈപ്പോ‍ഡും ഉപയോഗിച്ചാണ് വീഡിയോ ചെയ്തത്. വ്ലോഗിംഗ് ചെയ്യാറുണ്ടെങ്കിലും ടോയ് കാറിന്റെ വീഡിയോ വമ്പൻ ഹിറ്റായ സന്തോഷത്തിലാണ് കൃഷ്ണ.