മലപ്പുറത്തുകാർ ഫുട്ബോൾ ഭ്രാന്തന്മാരായത് എങ്ങനെയാണ്? അവർ എങ്ങനെയാണ് കളി പഠിച്ചത്?
ഫുട്‌ബോളിനെ മണ്ണിലും മനസിലും കൊണ്ട് നടക്കുന്ന ഒരു ജനത. മലപ്പുറത്തുകാരെ പോലെ ഫുട്‌ബോളിനെ ഇത്രത്തോളം സ്‌നേഹിക്കുന്ന നാട് ഏറെയുണ്ടോ? കാറ്റ് നിറച്ച പന്തിനെ ചുറ്റിപ്പറ്റിയാണ് മലപ്പുറത്തുകാര്‍ ജീവിക്കുന്നത്. ഒരു ബൂട്ടോ ജേഴ്‌സിയോ ഇല്ലാത്ത വീട് മലപ്പുറത്ത് കാണാന്‍ സാധിക്കില്ല. ലോകത്ത് എവിടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ നടന്നാലും അതിന്റെ ആഘോഷങ്ങള്‍ നടക്കുന്നത് മലബാറിലാണ്, പ്രത്യേകിച്ചും മലപ്പുറത്താണ്.
ബ്രിട്ടീഷുകാരുടെ കാലുകളില്‍ നിന്നാണ് മലപ്പുറത്തുകാരുടെ കാലുകളിലേക്ക് ഫുട്‌ബോള്‍ എത്തുന്നത്. ഫുട്‌ബോളിനെ മലപ്പുറത്തിന്റെ മണ്ണില്‍ സജീവമാക്കാന്‍ പ്രധാന പങ്കുവഹിച്ചത് കിളിയമണ്ണില്‍ കുടുംബമാണ്. കളിയവസരങ്ങള്‍ ഒരുക്കിയും ഫുട്‌ബോള്‍ ഗ്രൗണ്ട് നിര്‍മിച്ചും ആദ്യമായി പ്രൊഫഷണല്‍ ക്ലബ്ബിന് തുടക്കം കുറിച്ചതും ഇതേ കുടുംബമാണ്.
ഇത്രത്തോളം ഈ കളിയെ സ്‌നേഹിക്കുന്ന ഒരു ജനത ഇവിടെയുണ്ടായിട്ടും കഴിവുറ്റ കളിക്കാര്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇന്ത്യന്‍ സംഘത്തിന് ലോകകപ്പിന് യോഗ്യത നേടാനാവാത്തത്. മെസ്സിയുടെയും ക്രിസ്റ്റ്യാനോയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ മാത്രം ആഘോഷിച്ചുകൊണ്ടുള്ള ഭ്രാന്ത് മതിയോ നമ്മുടെ കുട്ടികളുടെ ഫ്‌ലക്‌സുകളും കട്ടൗട്ടുകളും ഭാവിയില്‍ ഉയരുകയും ഇന്ത്യന്‍ പതാക ഗ്രൗണ്ടില്‍ പാറിക്കുകയും വേണ്ടേ?
Content Highlights: malappuram, messi, neymar, ronaldo, malabar football tournaments, world cup 2022, indian football