കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട ഇന്ത്യയുടെ ഒളിമ്പിക് മെഡലുകള്‍

.
.

ശാന്തമായി ഒഴുകിയ സെന്‍ നദി സാക്ഷി. ചരിത്രത്തിലാദ്യമായി ഒളിമ്പിക് താരങ്ങളെ ഓളപ്പരപ്പിലൂടെ ആനയിച്ച് പാരീസ് ഒളിമ്പിക്സിന് തിരിതെളിഞ്ഞിരിക്കുന്നു. പ്രകാശത്തിന്റേയും പ്രണയത്തിന്റേയും നാട്ടില്‍ അടുത്ത രണ്ടാഴ്ചക്കാലം ലോകമിനി കായിക ലഹരിലലിയും. 35 വേദികള്‍. 32 ഇനങ്ങള്‍. 206 രാജ്യങ്ങളില്‍നിന്നായി 10,500 താരങ്ങള്‍. 150 കോടി ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകളത്രയും നെഞ്ചേറ്റി 117 താരങ്ങള്‍. എല്ലാവര്‍ക്കും ഒരേയൊരു ലക്ഷ്യം ഒരേയൊരു സ്വപ്നം. ഒളിമ്പിക് മെഡല്‍.

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഇതുവരെ കിട്ടിയത് 35 മെഡലുകള്‍. പത്തു സ്വര്‍ണവും ഒമ്പതു വെള്ളിയും 16 വെങ്കലവും. എന്നാല്‍, കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ടുപോയ മെഡലുകളും ആ പോരാട്ടങ്ങളും കൂടി ചേര്‍ന്നതാണ് ഇന്ത്യയുടെ ഒളിമ്പിക് ചരിത്രം. മെഡലുകളെക്കാള്‍ മൂല്യമുണ്ട് ആ ഓര്‍മ്മകള്‍ക്ക്. മെഡല്‍ നേട്ടത്തില്‍ മറ്റു രാജ്യങ്ങളെക്കാള്‍ ബഹുദൂരം പിന്നിലുള്ള ഇന്ത്യയ്ക്ക് നേരിയ വ്യത്യാസത്തില്‍ നഷ്ടമായ ആ മെഡലുകളെക്കുറിച്ച്.

Content Highlights: Famous Indian Athletes Who Narrowly Missed Olympic Medals