15000 അംഗങ്ങളും ഒരു ലക്ഷത്തോളം പുസ്തകങ്ങളും; തലമുറകളെ ചേര്‍ത്തുപിടിച്ചൊരു സ്വകാര്യ ലൈബ്രറി
39 വര്‍ഷമായി തിരുവനന്തപുരത്ത് നഗരത്തിരിക്കിനിടയില്‍ ഒളിച്ചിരിക്കുന്ന ഒരു സ്വകാര്യ ലൈബ്രറിയുണ്ട്. 15000 അംഗങ്ങളുള്ള ഏലൂര്‍ ലൈബ്രറി. 1986ല്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായിരുന്ന പി.ലൂയിസ് ജോണാണ് ഏലൂര്‍ ലൈബ്രറി ആരംഭിച്ചത്. അയ്യായിരത്തോളം പുസ്തകങ്ങള്‍ വച്ച് ആരംഭിച്ച ലൈബ്രറിയില്‍ ഇന്ന് ഒരു ലക്ഷത്തോളം പുസ്തകങ്ങളുണ്ട്. തലമുറകളെ ചേര്‍ത്ത് പിടിച്ച് നഗരത്തിനൊപ്പം വളരുകയാണ് ഏലൂര്‍ ലൈബ്രറിയും ഇവിടുത്തെ പുസ്തകങ്ങളും.
Content Highlights: Explore Trivandrum`s Eloor Library: 15,000 members & 1 lakh books. A 39-year-old literary gem connecting generations