ചുറ്റും വെള്ളമാണ്, പക്ഷേ കുടിക്കാന്‍ ഒരുതുള്ളിയില്ല; കുടിനീരിനായി കാത്തിരിക്കുകയാണ് ഇവര്‍

ചുറ്റും വെള്ളമാണെങ്കിലും കുടിവെള്ളം കിട്ടാക്കനിയാണ് ആലപ്പുഴ അരൂരിലെ കാക്കത്തുരുത്തുകാര്‍ക്ക്. ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോഴും പൈപ്പ് തുറന്നാല്‍ വെള്ളം കിട്ടുക നൂലുപോലെ മാത്രം. ദിനചര്യകളും തൊഴിലും മറ്റ് ആവശ്യങ്ങളും മാറ്റിവെച്ച് കാത്തിരിക്കണം ഒരു ബക്കറ്റ് വെള്ളത്തിനായി.

Content Highlights: kakkathuruthu island, drinking water scarcity, japan drinking water project, alappuzha, kerala