സിവില്‍ സര്‍വീസ് തോറ്റത് എട്ട് വട്ടം, കഷ്ടപ്പാടിലും പിന്തിരിയാതെ ആനന്ദ് IFS-ലേക്ക്

യു.പി.എസ്.സി പരീക്ഷകളില്‍ എട്ട് തവണയാണ് ആനന്ദ് ജസ്റ്റിന്‍ പരാജയമറിഞ്ഞത്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനൊടുവില്‍ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലെ 117-ാം റാങ്കെന്ന സ്വപ്‌നനേട്ടം കരസ്ഥമാക്കുകയാണ് തിരുവനന്തപുരം സ്വദേശി ആനന്ദ് ജസ്റ്റിന്‍. പരിശ്രമം തുടരുമ്പോഴും പിന്തുണച്ചിരുന്ന പലരും കൈവിട്ടു. എന്നിട്ടും തളരാതെ തുടര്‍ന്ന പോരാട്ടത്തിനൊടുവിലാണ് ആനന്ദ് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്ക് കയറാനൊരുങ്ങുന്നത്. 

Content Highlights: indian forest service, Anand Justin