ക്രൂരപീഡനം, കൊല, പക്ഷേ പ്രതി ഇല്ല; വണ്ടിപ്പെരിയാർ കേസിൽ എന്താണ് സംഭവിച്ചത് ?

അബദ്ധത്തില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചുവെന്ന ആദ്യവാര്‍ത്ത, പിന്നാലെ ക്രൂരപീഡനമാണ് മരണകാരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ഘാതകന്‍ തൊട്ടപ്പുറത്തെ മുറിയിലെ യുവാവെന്ന അന്വേഷണറിപ്പോര്‍ട്ട്. പ്രതിയായി പിടിക്കപ്പെട്ട 21 കാരന്‍ രണ്ട് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷം കുറ്റക്കാരനല്ലെന്ന കണ്ടെത്തല്‍. 2023 ഡിസംബര്‍ 14 മുതല്‍ ആ കേസില്‍ പ്രതിയില്ല. കുഞ്ഞ് കൊല്ലപ്പെട്ടതാണെന്ന് വിധിന്യായത്തില്‍ പറയുമ്പോഴും ആര് കൊന്നെന്ന് മാത്രം ഉത്തരം കണ്ടെത്തി വണ്ടിപ്പെരിയാറിലെ ആറുവയസുകാരിക്ക് നീതി ഉറപ്പാക്കാന്‍ ഭരണകൂടത്തിനോ നിയമസംവിധാനത്തിനോ ഇന്നോളമായിട്ടില്ല.
Content Highlights: vandiperiyar investigation, vandiperiyar rape case, pocso case, arjun sundar, murder