വിസ്‌കി ഫംഗസ് ; Jack Daniel's കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെച്ചു
വിസ്‌കി ഫംഗസ് പടരുന്നുവെന്ന പരാതിയെ തുടര്‍ന്ന് പ്രമുഖ ബ്രാന്‍ഡായ ജാക് ഡാനിയല്‍സിന്റെ ടെന്നസിയിലെ കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെച്ചു. യു.എസിലെ ടെന്നസിയില്‍ നിര്‍മ്മാണത്തിലുണ്ടായിരുന്ന കെട്ടിടത്തിന്റെ പ്രവര്‍ത്തനമാണ് അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചത്. ആല്‍ക്കഹോള്‍ നീരാവിയില്‍ നിന്ന് പുറത്തുവരുന്ന ഒരു തരം വിസ്‌കി ഫംഗസ് പരിസരപ്രദേശങ്ങളില്‍ പടരുന്നതായാണ് പരാതി. എഥനോള്‍ പുകയില്‍ ജീവിക്കുന്ന ഈ ഫംഗസുകള്‍ ഒരു കറുത്ത പാടപോലെ പ്രതലങ്ങളില്‍ പറ്റിപ്പിടിച്ച് വളരും. ജാക്ക് ഡാനിയല്‍ വെയര്‍ഹൗസുകളുടെ സമീപം സ്ഥിതിചെയ്യുന്ന പരാതിക്കാരിയുടെ കെട്ടിടങ്ങളിലും വസ്തുക്കളിലുമാണ് ഫംഗസ് പടരുന്നതെന്നാണ് അവര്‍ ആരോപിക്കുന്നത്.