ലക്ഷ്വറി: 500 മുതല്‍ 50000 വരെ ;ഇതാണ് ടാറ്റ സ്റ്റൈല്‍

ഇന്ത്യക്കാരുടെ നിത്യജീവിതത്തിന്റെ ഭാഗം കൂടിയാണ് ടാറ്റയുടെ 30 കമ്പനികള്‍. ടാറ്റ ഗ്രൂപ്പിന്റെ  ലക്ഷ്വറി ബ്രാന്റുകളെപ്പറ്റിയറിഞ്ഞിരിക്കാം. ആഗോളഫാഷന്‍രംഗത്ത് തരംഗമാണ് സാറയെന്ന ബ്രാന്റ് നെയിം. റെഡ് കാര്‍പ്പെറ്റ് മുതല്‍ ഓഫീസ് വെയര്‍ വരെയുള്ളവ തിരഞ്ഞെടുക്കുന്നതില്‍ സാറ നേടിയെടുത്ത വിശ്വാസ്യത ചെറുതല്ല. 

സ്പാനിഷ് ഫാഷന്‍ കമ്പനിയായ ഇന്‍ഡിടെക്സും ടാറ്റയും സംയുക്തമായാണ് സാറ പ്രവര്‍ത്തിക്കുന്നത്. ടാറ്റയുടെ വിവിധ ബ്രാന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യയിലെ റീട്ടെയില്‍ സ്ഥാപനമാണ് ട്രെന്റ് ലിമിറ്റഡ്. ട്രെന്റ് ലിമിറ്റഡിന്റെ ഭാഗമായ വെസ്റ്റ്‌സൈഡ്, രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നാണ്.

പോക്കറ്റ് ഫ്രണ്ട്‌ലി ബ്രാന്‍ഡഡ് വസ്ത്രങ്ങളുമായി സാധാരണക്കാരന്റെ ഫാഷന്‍ സങ്കല്‍പങ്ങള്‍ക്ക് നിറം കൂട്ടിയ സുഡിയോ വളരെ വേഗത്തിലാണ് ജനപ്രീതിയാര്‍ജിച്ചത്. ട്രെന്റ് ലിമിറ്റഡിന്റെ കീഴിലാണ് സുഡിയോ പ്രവര്‍ത്തിക്കുന്നത്. 

വീട്ടിലിരുന്ന വ്യായാമം ചെയ്യാന്‍ സഹായിക്കുന്ന ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്നസ് പ്ലാറ്റ്ഫോമാണ് കള്‍ട്ട്.ഫിറ്റും ടാറ്റയുടെ കീഴിലാണ്.ലക്ഷ്വറി ബ്രാന്റുകളില്‍ സ്റ്റാര്‍ബക്‌സിനുള്ള സ്വീകാര്യത ചെറുതല്ല. 2012 ഒക്ടോബറില്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡും സ്റ്റാര്‍ബക്‌സ് കോഫി കമ്പനിയും തമ്മിലുള്ള സംയുക്ത സംരംഭം ഇന്ത്യയില്‍ തുടക്കമായി.  ഇത് 'ടാറ്റ സ്റ്റാര്‍ബക്‌സ്' എന്ന പേരിലാണ് ഇന്ത്യയിലറിയപ്പെടുന്നത്.2011-ല്‍ സ്ഥാപിതമായ ബിഗ് ബാസ്‌കറ്റ് ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഗ്രോസറി പ്ലാറ്റ്ഫോം ആണ്.  2021-ലാണ് ടാറ്റ ഗ്രൂപ്പ് ബിഗ്ബാസ്‌കറ്റിനെ ഏറ്റെടുക്കുന്നത്.

INSHORT- Explore the diverse range of brands under the Tata umbrella, from luxury fashion like Zara to everyday essentials like BigBasket and Westside.

Content Highlights: Tata Brands: From Luxury to Everyday Life