പട്ടിയിറച്ചിയോട് വിട പറഞ്ഞ് ദക്ഷിണകൊറിയ; പാര്‍ലമെന്റ് ബില്‍ പാസാക്കി
ഇറച്ചിക്കായി പട്ടികളെ വളര്‍ത്തുന്നതും കശാപ്പ് ചെയ്യുന്നതും വില്‍ക്കുന്നതും നിരോധിക്കുന്ന ബില്‍ പാസാക്കി ദക്ഷിണകൊറിയ. നിയമലംഘകര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ മൂന്നുകോടി വോണ്‍, അതായത് ഏകദേശം 19 ലക്ഷം രൂപ പിഴയോ ആണ് ശിക്ഷ ലഭിക്കുക.
ജന്തുപ്രേമികൂടിയായ ദക്ഷിണകൊറിയയുടെ ഇപ്പോഴത്തെ പ്രസിഡന്റ് യുന്‍ സുക് യോളിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു രാജ്യത്തെ പട്ടിയിറച്ചി നിരോധനം. അദ്ദേഹത്തിന്റെ ഭാര്യ കിം കിയോന്‍ ഹീയും ഈ ആവശ്യം ഉന്നയിക്കുന്നവരുടെ മുന്‍നിരയിലുണ്ട്.