ജനനവും മരണവും സർക്കാർ സ്കൂൾ പ്രഥമാധ്യാപകർക്കും സാക്ഷ്യപ്പെടുത്താം

ജനനവും മരണവും സാക്ഷ്യപ്പെടുത്താൻ സർക്കാർ സ്കൂളുകളിലെ പ്രഥമാധ്യാപകരെക്കൂടി ചുമതലപ്പെടുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. അംഗീകാരമുള്ള സാമൂഹികാരോഗ്യ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ എന്നിവരെയും ജനന-മരണ സാക്ഷ്യപ്പെടുത്തലിനു ചുമതലപ്പെടുത്തി. സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. തന്റെ സ്കൂൾ പരിധിയിലെ ജനനവും മരണവും സാക്ഷ്യപ്പെടുത്താനുള്ള ചുമതല കൂടി പ്രഥമാധ്യാപകരെ ഏൽപ്പിക്കുന്നു എന്നാണ് വിജ്ഞാപനം വ്യക്തമാക്കുന്നത്.

Content Highlights: School Headmasters can Certify Death and Birth