'ഓരോ തവണ മടങ്ങുന്നതും വീണ്ടും വരണമെന്ന ആഗ്രഹത്തോടെ'; താരിണിയ്‌ക്കൊപ്പം പൊങ്കാലയിട്ട് പാർവതി

അടുത്ത തവണ വീണ്ടും വരണമെന്ന ആഗ്രഹത്തോടെയാണ് ഓരോ പൊങ്കാല കഴിഞ്ഞും മടങ്ങുന്നതെന്ന് നടി പാര്‍വതി. കാളിദാസിന്റെ ഭാര്യ താരിണിയ്‌ക്കൊപ്പമാണ് പാര്‍വതി പൊങ്കാലയ്‌ക്കെത്തിയത്. ആറ്റുകാല്‍ പൊങ്കാലയെ കുറിച്ച് കേട്ടിട്ടുണ്ടെന്നും ഇതാദ്യമായാണ് പൊങ്കാലയിടുന്നതെന്നും താരിണി പറഞ്ഞു. ഏറെ സന്തോഷം തോന്നിയ അനുഭവമാണെന്നും താരിണി കൂട്ടിച്ചേര്‍ത്തു.

In Short: Actress Parvathy and Kalidas`s wife Tarini participated in the Attukal Pongala festival. Tarini shared her first-time experience.Both expressed a desire to return next year.

Content Highlights: Parvathy & Tarini at Attukal Pongala