അന്തരീക്ഷത്തിൽ നിന്നും ഭക്ഷണത്തിൽ നിന്നും മുലപ്പാലിലെത്തി 'മൈക്രോപ്ലാസ്റ്റിക്'
ലോകത്താദ്യമായി മുലപ്പാലിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തി. ഇറ്റലിയിൽ നടന്ന ഒരു പഠനത്തിലാണ് മുലപ്പാലിൽ മൈക്രോപ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. ഇത് കുഞ്ഞുങ്ങളിലുണ്ടാക്കാവുന്ന മാരകമായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആരോഗ്യവതികളായ 34 അമ്മമാരിൽ നിന്നും ശേഖരിച്ച മുലപ്പാൽ സാമ്പിളുകളാണ് പഠനവിധേയമാക്കിയത്.
അതിൽ 75 ശതമാനം പേരുടെയും മുലപ്പാലിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. ഏഴുതരം പ്ലാസ്റ്റിക് കണികകളുടെ സാന്നിധ്യമാണ് മുലപ്പാലിൽനിന്ന് കണ്ടെത്തിയത്. ഇതിൽ പി.വി.സി. (പോളി വിനൈൽക്ലോറൈഡ്), പോളി എത്തിലിൻ, പോളി പ്രൊപ്പിലിൻ എന്നിവയാണ് പ്രധാനികൾ.