ട്രിപ്പിനും പാർട്ടിക്കും വരാത്തവരെ ആൻ്റി സോഷ്യൽ എന്ന് വിളിക്കാൻ വരട്ടെ, അതിലും കാര്യമുണ്ട്


പാർട്ടിയും ട്രിപ്പുമൊഴിവാക്കി വീട്ടിലിരിക്കാൻ താത്പര്യമുള്ള ഒരു ഫ്രണ്ട് നിങ്ങളുടെ ഗ്യാങ്ങിലുണ്ടോ, അതോ, സോഷ്യലൈസിങ് താത്പര്യമില്ലാത്ത അത്തരമൊരു ആന്റി സോഷ്യലാണാ നിങ്ങൾ...അത്ര മോശം കാര്യമാണോ ഇതൊക്കെ, തീർച്ചായായും അല്ല.

കാരണം, ആളുകൾ പലപ്പോഴും തെറ്റിദ്ധരിക്കുന്ന രണ്ട് കാര്യങ്ങളാണ് ഏകാന്തതയും ഒറ്റപ്പെടലും. വിശ്രമിക്കാനും, ചിന്തിക്കാനും, ഇഷ്ടപ്പെട്ട കാര്യങ്ങൾ ആസ്വദിക്കാനും വേണ്ടി ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നതാണ് ഏകാന്തത. ഇത് പോസീറ്റിവായതും ആരോഗ്യകരവുമായ ഇടവേളയാണ്, കാരണം ഇത് ആളുകൾക്ക് അവരുടെ മനസ്സിനെ ശാന്തമാക്കാനും, സ്വന്തം ചിന്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ബാഹ്യ സമ്മർദ്ദങ്ങളില്ലാതെ സ്വയം മനസ്സിലാക്കാനും അവസരം നൽകുന്നു.
ഇതുവഴി, സമ്മർദ്ദം കുറയ്ക്കാൻ, സർഗ്ഗാത്മകത വർദ്ധിപ്പിക്കാൻ, വികാരങ്ങളെ കൂടുതൽ നിയന്ത്രിക്കാൻ, സഹായിക്കുകയും ചെയ്യും. വിശ്രമിക്കാനും, ചിന്തിക്കാനും, സ്വന്തം ഇഷ്ടപ്പെട്ട കാര്യങ്ങൾ ആസ്വദിക്കാനും വേണ്ടി ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നതാണ് ഏകാന്തത. ഇത് പോസിറ്റീവായ ആരോഗ്യകരവുമായ ഇടവേളയാണ്, കാരണം ആളുകൾക്ക് അവരുടെ മനസ്സിനെ ശാന്തമാക്കാനും, സ്വന്തം ചിന്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും, ബാഹ്യ സമ്മർദ്ദങ്ങളില്ലാതെ സ്വയം മനസ്സിലാക്കാനും അവസരം നൽകുന്നു. ഇതുവഴി, സമ്മർദ്ദം കുറയ്ക്കാൻ, സർഗ്ഗാത്മകത വർദ്ധിപ്പിക്കാൻ, വികാരങ്ങളെ കൂടുതൽ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

ഒറ്റയ്ക്കിരിക്കുന്നത് മാനസികമായ സ്ഥിരതയും, സ്വയം അവബോധവും, വ്യക്തതയും വർദ്ധിപ്പിക്കുന്ന ഒരു ആരോഗ്യകരമായ ശീലമാണ്.
ഏകാന്തത ഒരു ബോധപൂർവമായ തിരഞ്ഞെടുപ്പായിരിക്കുമ്പോൾ അത് ആരോഗ്യകരമാണ്. എന്നാൽ ദുഃഖം, നിസ്സഹായത, ഭയം, അല്ലെങ്കിൽ മറ്റുള്ളവരുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥ എന്നിവ കാരണം നിങ്ങൾ ഒറ്റയ്ക്കിരിക്കാൻ നിർബന്ധിതരാവുകയാണെങ്കിൽ ഒറ്റപ്പെടൽ ആഴ്ചകളോളം നീണ്ടുനിൽക്കുകയോ, ഉറക്കത്തെയോ വിശപ്പിനെയോ ബാധിക്കുകയോ ചെയ്യുമ്പോൾ. മുമ്പ് ഇഷ്ടപ്പെട്ട പ്രവർത്തനങ്ങളോടുള്ള താൽപര്യം നഷ്ടപ്പെടുകയോ അല്ലെങ്കിൽ ആളുകൾ അടുത്തുണ്ടായിട്ടും ഒറ്റപ്പെട്ടതായി തോന്നുകയോ ചെയ്യുമ്പോൾ അത് സൂക്ഷിക്കണം. അപ്പോൾ ഇനി ട്രിപ്പിനോടും പാർട്ടിയോടും നോ പറയുന്ന ഫ്രണ്ട്‌സിനെ ആന്റിസോഷ്യൽ എന്ന് വിളിക്കുന്നതിന് മുമ്പ് ഇതൊന്ന് ഓർത്തോളൂ.

Content Highlights: Choosing solitude for rest and self-reflection is healthy, but prolonged loneliness driven by emotional distress can harm mental well-being.