സ്ക്രീൻ ടൈം കൂടുന്നത് കുട്ടികളുടെ പഠനനിലവാരം കുറയ്ക്കും; കണക്കിലും വായനയിലും മാർക്ക് കുറയും

കുട്ടികളുടെ സ്ക്രീൻ ടൈം കൂടുന്നത് പലരും ആശങ്കയോടെ പറയുന്ന കാര്യമാണ്. ഇത് ശരിവെക്കുകയാണ് കാനഡയിൽ നടന്നൊരു പഠനം. കുട്ടികളുടെ അമിതമായ സ്‌ക്രീൻ ഉപയോഗം അക്കാദമിക് പ്രകടനത്തെ ബാധിക്കും. ചെറുപ്പം മുതലേ കൂടുതൽ സ്‌ക്രീൻ ടൈം കിട്ടുന്ന കുട്ടികൾക്ക് സ്കൂളിൽ വായനയ്ക്കും കണക്കിനും മാർക്ക് കുറയുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. അതേസമയം കുട്ടികളുടെ എഴുതാനുള്ള കഴിവിൽ സ്ക്രീൻ ടൈം കാര്യമായ സ്വാധീനം ചെലുത്തുന്നില്ല.

2008 നും 2023 നും ഇടയിൽ 5,000-ത്തിലധികം വരുന്ന മൂന്നാം ക്ലാസിലേയും ആറാം ക്ലാസിലേയും കനേഡിയൻ വിദ്യാർഥികളിലാണ് പഠനം നടത്തിയത്.  കുട്ടികളിൽ ആരോഗ്യകരമായ സ്‌ക്രീൻ ഉപയോഗ ശീലങ്ങൾ പ്രോത്സാഹിപ്പിക്കാനും അക്കാദമിക് നിലവാരം ഉയർത്താനും കൃത്യമായ ഇടപെടലുകൾ വേണമെന്നാണ് ഗവേഷകര് പറയുന്നത്.

Content Highlights: Canadian Study Reveals: Excessive Screen Time Hinders Children's Academic Performance