കശ്മീരി ഭാഷയെ സംരക്ഷിക്കാൻ ഗൂഗിളും മൈക്രോസോഫ്റ്റും; ആറുമാസത്തിനകം ഗൂഗിൾ ട്രാൻസ്ലേറ്റിൽ
നൂറുകണക്കിന് വര്‍ഷങ്ങളായി വാമൊഴിയിലൂടെ മാത്രം നിലനില്‍ക്കുന്ന കശ്മീരി ഭാഷയെ സംരക്ഷിക്കാനൊരുങ്ങുകയാണ് ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റും ഗൂഗിളും. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ എംഎസ് ട്രാന്‍സ്ലേറ്റര്‍ സോഫ്റ്റ്വെയറില്‍ കശ്മീരി ഭാഷ ഉള്‍പ്പെടുത്തിക്കഴിഞ്ഞു.
2023 നവംബറില്‍, ഗൂഗിള്‍ ട്രാന്‍സ്ലേറ്റിലും കശ്മീരിയെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഈ ആവശ്യം അംഗീകരിച്ച് അടുത്ത ആറ് മാസത്തിനകം നടപ്പാക്കാനും ഗൂഗിള്‍ തീരുമാനിച്ചു. ഇതോടെ പാക് അധീന കശ്മീരിലേതുള്‍പ്പെടെ ജമ്മു കശ്മീരില്‍ താമസിക്കുന്ന 70 ലക്ഷം കശ്മീരികള്‍ക്ക് ഇത് ഗുണകരമാകും.