വീട്ടുജോലികള്‍ പങ്കിട്ട് ചെയ്യുന്ന ദമ്പതിമാര്‍ കൂടുതല്‍ സന്തോഷമുള്ളവരായിരിക്കുമെന്ന് പഠനം

നിങ്ങളുടെ വീട്ടിലെ ജോലികള്‍ ആരാണ് കൂടുതലും ചെയ്യുന്നത് ? വീട്ടുജോലികള്‍ പരസ്പരം പങ്കുവെയ്ക്കുന്ന പങ്കാളികള്‍ ദാമ്പത്യത്തില്‍ കൂടുതല്‍ സന്തോഷമുള്ളവരായിരിക്കുമെന്ന് പഠനം പറയുന്നു. വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വകലാശാല പ്രസിദ്ധീകരിച്ച  പഠനത്തിലാണ് ഈ കണ്ടെത്തല്‍. വേതനമില്ലാത്ത ജോലികളുടെ ഉത്തരവാദിത്വം പങ്കിടുന്ന ദമ്പതിമാര്‍  ജീവിത സംതൃപ്തിയും സന്തോഷത്തിന്റെ തോതും ഉയര്‍ന്നിരിക്കും. 

പാചകവും പാത്രം കഴുകലും കുട്ടികളെ നോക്കലുമെല്ലാം പങ്കിട്ടുചെയ്യണമെന്ന് സാരം. പരമ്പരാഗത കുടുംബ മാതൃകകള്‍ പിന്തുടരുന്നവരേക്കാള്‍ ഇത്തരത്തില്‍ വീട്ടുജോലികള്‍ ഷെയര്‍ ചെയ്യുന്ന പങ്കാളികളാണ് കൂടുതല്‍ സന്തോഷമുള്ളവരായി ഇരിക്കുന്നതെന്നും കണ്ടെത്തലുണ്ട്. 50,000 പേരിലാണ് പഠനം നടത്തിയത്. സ്വന്തം ജീവിതസാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇവര്‍ സന്തോഷത്തിന്റെ അളവ് രേഖപ്പെടുത്തിയത്. ഇതില്‍ ഏറ്റവും സന്തുഷ്ടരായ ദമ്പതികള്‍ വീട്ടുജോലികള്‍ തുല്യമായി പങ്കിടുന്നവരായിരുന്നു. വീട്ടുജോലികള്‍ ഒറ്റയ്ക്ക് ചെയ്യുന്ന ജോലിക്കാരായ സ്ത്രീകള്‍ സമ്മര്‍ദ്ദത്തിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇവര്‍ക്ക് ജീവിതസംതൃപ്തി കുറവാണെന്നും കണ്ടെത്തി. 

Inshort-Research shows couples who share household chores equally report higher levels of marital satisfaction and life happiness. Learn more!


 

Content Highlights: Happy Couples Share Chores: Study