ജർമനിയും സ്‌പെയിനും ഇന്നിറങ്ങും, പോരാട്ടം കനക്കും
ലോകകപ്പിൽ ബുധനാഴ്ച വമ്പൻമാർ തമ്മിലാണ് പോരാട്ടം. മുൻ ചാമ്പ്യൻമാരായ ജർമനിയും സ്പെയിനും കഴിഞ്ഞ ലോകകപ്പിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയും കളത്തിലിറങ്ങും. ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ വൈകുന്നേരം 3.30ന് മൊറോക്കോയും ക്രൊയേഷ്യയും ഏറ്റുമുട്ടും. കഴിഞ്ഞ തവണ നടത്തിയ അപ്രതീക്ഷിത കുതിപ്പിന്റെ തുടർച്ചയാണ് ടീം ലക്ഷ്യമിടുന്നത്.
ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ ജർമനിയുടെ എതിരാളികൾ ജപ്പാനാണ്. അവസാനം കളിച്ച ആറു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് ജർമനി ജയിച്ചത്. ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിൽ രാത്രി 9.30ന് സ്പെയിൻ കോസ്റ്റാറിക്കയെ നേരിടും. ഗ്രൂപ്പ് എഫിലെ രണ്ടാം മത്സരത്തിൽ രാത്രി 12.30ന് ബെൽജിയവും കാനഡയും മുഖാമുഖം വരും.