VIDEO | സൂക്ഷിച്ചോളൂ, ഫ്രഞ്ച് ഫ്രൈസ് ശരീരത്തെ മാത്രമല്ല മനസിനേയും ബാധിക്കും
ഫ്രഞ്ച് ഫ്രൈസ്- ചുമ്മാതിരിക്കുമ്പോ വെറുതേയിരുന്ന് കൊറിക്കാന്‍ പറ്റിയ ക്ലാസി ഫുഡ്. അപ്പോ ഫ്രാന്‍സാണോ ഫ്രഞ്ച് ഫ്രൈസിന്റെ നാട്? അല്ല, ബെല്‍ജിയമാണ്.
ജങ്ക് ഫുഡെന്ന നിലയില്‍ ഫ്രഞ്ച് ഫ്രൈസ് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ ആരോഗ്യം എന്നതുകൊണ്ടുദ്ദേശിച്ചത് ഫിസിക്കല്‍ ഹെല്‍ത്ത് മാത്രമാണോ. അല്ല. വറുത്തതും പൊരിച്ചതുമൊക്കെ സ്ഥിരമായി കഴിക്കുന്നത് ശാരീരിക പ്രശ്‌നങ്ങള്‍ക്കൊപ്പം വിഷാദരോഗവും അമിത ഉത്കണ്ഠയും പോലെ ചില മാനസിക പ്രശ്‌നങ്ങള്‍ കൂടി ഉണ്ടാക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. The Proceedings of the National Academy of Sciences of the United States of America (PNAS) എന്ന ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്
യു.കെ ബയോബാങ്കില്‍ നിന്നു ശേഖരിച്ച 140,728 പേരുടെ ഡാറ്റ 11 വര്‍ഷവും മൂന്ന് മാസവും നിരീക്ഷിച്ചായിരുന്നു പഠനം. വറുത്തഭക്ഷണം സ്ഥിരമായി കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് അമിത ഉത്കണ്ഠയ്ക്കുള്ള സാധ്യത 12 ശതമാനവും വിഷാദത്തിനുള്ള സാധ്യത 7 ശതമാനവുമാണെന്നാണ് പഠനത്തില്‍ പറയുന്നത്
ഉരുളക്കിഴങ്ങ് പോലുള്ള സ്റ്റാര്‍ച്ച് അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ വറുക്കുകയോ റോസ്റ്റ് ചെയ്യുകയോ ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുകയോ ചെയ്യുമ്പോള്‍ അക്രിലമൈഡ് (acrylamide)എന്നൊരു കെമിക്കല്‍ രൂപപ്പെടുന്നുണ്ട്. പേപ്പര്‍, ടെക്‌സ്‌റ്റൈല്‍സ്, കോസ്‌മെറ്റിക്‌സ്, പ്ലാസ്റ്റിക് തുടങ്ങിയവയുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന കെമിക്കലാണ് Acrylamide. ഉയര്‍ന്ന താപനിലയില്‍ സ്റ്റാര്‍ച്ച് അടങ്ങിയ ഭക്ഷണം പാകംചെയ്യുക വഴി അവ ഭക്ഷണപദാര്‍ഥങ്ങളിലും സ്വാഭാവികമായി രൂപപ്പെടുന്നു. ഇത് നാഡീകോശങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും അമിതവണ്ണത്തിനൊപ്പം വിഷാദത്തിനും അമിത ഉത്കണ്ഠയ്ക്കും കാരണമാകുകയും ചെയ്യുന്നെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ഫഞ്ച് ഫ്രൈസ് മാത്രമല്ല ഉരുളക്കിഴങ്ങ് ചിപ്‌സ്, കുക്കീസ്, കോണ്‍ ബ്രേക്ഫാസ്റ്റ് സീറിയല്‍, ടോസ്റ്റ്, കോഫി തുടങ്ങിയവയിലും ഈ കെമിക്കലിന്റെ സാന്നിധ്യമുണ്ടെന്നാണ് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പഠനം പറയുന്നത്.
Inshort - Study reveals a link between fried food consumption, like French fries, and an increased risk of depression and anxiety.