മനസ്സിനും ശരീരത്തിനും ഉണര്‍വേകാന്‍ ബെസ്റ്റാ- ഫോറസ്റ്റ് ബാത്തിങ്
തിരക്കുകള്‍ക്കിടയില്‍ മടുപ്പും സമ്മര്‍ദ്ദവും അനുഭവിയ്ക്കാത്തവര്‍ കുറവായിരിക്കും. ഇതില്‍ നിന്നെല്ലാം ബ്രേക്ക് എടുക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലായിരിക്കും നമ്മളില്‍ പലരും. എങ്കില്‍ ഫോറസ്റ്റ് ബാത്തിങ് നടത്തുന്നത് ഗുണം ചെയ്യും. ഫോറസ്റ്റ് ബാത്ത് എന്നത് ഒരു ജാപ്പനീസ് സമ്പ്രദായമാണ്. ജപ്പാന്‍കാരുടെ ഈ ഷിന്റ്റിന് -യോകു സമ്പ്രദായം നിസാരമെന്ന് കരുതരുത്.നമ്മുടെ ശാരീരികവും മാനസികവുമായി ക്ഷേമം കൂട്ടുന്നതിനായി വനാന്തരീക്ഷത്തില്‍ സമയം ചെലവിടുന്നതിനെയാണ് ഫോറസ്റ്റ് ബാത്തിങ്ങ് എന്നു പറയുന്നത്.
ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ആന്‍ഡ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഷിന്റ്റിന് -യോകു സമ്പ്രദായങ്ങള്‍ ഉള്‍പ്പെടുന്ന ഫോറസ്റ്റ് തെറാപ്പിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.