ഇന്ത്യൻ സുന്ദരിയായി അണിഞ്ഞൊരുങ്ങി ബാർബി

വരാത്രിയും ദീപാവലിയുമൊക്കെ എത്താറായി. ഉത്സവസീസണില്‍ ഫെസ്റ്റീവ് മോഡില്‍ അണിഞ്ഞൊരുങ്ങാന്‍ എല്ലാവര്‍ക്കും വലിയ താത്പര്യവുമാണ്. ഇത്തവണ ദീപാവലിയിലെ താരം ഇന്ത്യന്‍ വസ്ത്രങ്ങളണിഞ്ഞ് പൊട്ടുതൊട്ട് അണിഞ്ഞൊരുങ്ങിയെത്തിയ ബാര്‍ബി ഡോളുകളാണ്. പ്രശസ്ത ഇന്ത്യന്‍ ഡിസൈനറായ അനിത ഡോംഗ്രയാണ് ബാര്‍ബിയുടെ നിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി മട്ടേലുമായി ചേര്‍ന്ന് ദീപാവലി തീമില്‍ ബാര്‍ബി ഡോളുകളെ പുറത്തിറക്കിയത്. ഇതാദ്യമായാണ് മട്ടേല്‍ ദീപാവലി സ്‌പെഷ്യല്‍ ബാര്‍ബികളെ അവതരിപ്പിക്കുന്നത്. 

നേവി ബ്ലൂ കളറിലുള്ള ട്രഡീഷണല്‍ ലെഹങ്കയാണ് ബാര്‍ബിയുടെ വേഷം. താമരയുടെയും മുല്ലപ്പൂവിന്റേയും മോട്ടിഫുകളും ലെഹങ്കയില്‍ നല്‍കിയിട്ടുണ്ട്. വസ്ത്രത്തിന് ചേരുന്ന കമ്മലുകളും വളകളും ബാര്‍ബിയുടെ ഭംഗി കൂട്ടുന്നു. 

കരുത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രതീകമായാണ് രൂപകല്‍പന. ഇന്ത്യന്‍ സംസ്‌കാരത്തെ ആഗോളതലത്തില്‍ പ്രതിഫലിപ്പിക്കാനായിരുന്നു തന്റെ ശ്രമമെന്ന് അനിത പറയുന്നു. ദീപാവലി ബാര്‍ബിക്ക് സാരിയും പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും ഒരുപാട് ചര്‍ച്ചകള്‍ക്കൊടുവില്‍ ലെഹങ്ക മതിയെന്ന് തീരുമാനിക്കുകയായിരുന്നു. പത്തോളം ഡിസൈനുകളില്‍ നിന്നുമാണ് അവസാനം 'മൂണ്‍ലൈറ്റ് ബ്ലൂ ലെഹെങ്ക' തിരഞ്ഞെടുത്തത്.

Inshort: Barbie celebrates Diwali with a traditional Indian look designed by Anita Dongre. The doll sports a stunning navy blue lehenga, symbolizing strength and beauty.

Content Highlights: diwali special barbie doll