ഏകാന്തത നല്ലതാണ്, പക്ഷേ ഒറ്റപ്പെടലാകരുത്; മാനസികാരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കാം
ഒറ്റയ്ക്ക് നടക്കുന്ന ഒറ്റയ്ക്ക് റസ്റ്ററന്റില്‍ പോയി ഭക്ഷണം കഴിക്കുന്ന ഒറ്റയ്ക്ക് സിനിമയ്ക്ക് പോകുന്ന മനുഷ്യരെ കണ്ടിട്ടില്ലേ.. അത് ഒരു മോശം കാര്യമായിട്ട് കരുതണ്ട. അങ്ങനെയുള്ളവരുടെ മാനസികാരോഗ്യം മികച്ചതായിരിക്കുമെന്നാണ് മാനസികാരോഗ്യവിദഗ്ധരുടെ അഭിപ്രായം. ഒറ്റയ്ക്ക് സമയം ചെലവഴിക്കുമ്പോള്‍ നിങ്ങള്‍ സ്വയം മനസിലാക്കുന്നു, നിങ്ങളെ തന്നെ സ്നേഹിക്കാന്‍ പഠിക്കുന്നു. ദിവസേന അഭിമുഖീകരിക്കേണ്ടി വരുന്ന ബഹളങ്ങളില്‍ നിന്നും സമ്മര്‍ദങ്ങളില്‍ നിന്നും ഒരു ഇടവേള നല്കി മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്നു.
ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണത്തിന്റെ രുചിയും ഗന്ധവും ഒക്കെ ആസ്വദിച്ച് പൂര്‍ണമായും അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നു. അങ്ങനെ നല്ല ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ വരെ മെച്ചപ്പെടുത്തും.