ബഹിരാകാശത്ത് കുടുങ്ങിയ മൂന്ന് സഞ്ചാരികൾ സുരക്ഷിതരായി മടങ്ങിയെത്തി
ബഹിരാകാശത്തേക്കുപോയ രണ്ട് റഷ്യൻ ബഹിരാകാശ യാത്രികരും നാസയുടെ ഒരു ബഹിരാകാശ സഞ്ചാരിയും ഭൂമിയിൽ തിരിച്ചത്തി. എന്നാൽ ഇതല്ല വാർത്ത, ഒരു വർഷത്തിനുശേഷമാണ് ഇവരുടെ മടങ്ങിവരവ്. 371 ദിവസമാണ് ഇവർക്ക് ഇന്ർറർനാഷണൽ സ്പേസ് സ്റ്റേഷനിൽ കഴിയേണ്ടിവന്നത്.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ അവരുടെ പേടകം ബഹിരാകാശ അവശിഷ്ടങ്ങളായ സ്‌പേസ് ജങ്കിൽ ഇടിച്ച് കൂളന്റുകൾ തകരാറിലാവുകയായിരുന്നു. പുതിയ പേടകമായി കുതിച്ച സോയൂസ് ക്യാപ്‌സ്യൂളിലാണ് മൂന്നു സഞ്ചാരികളും കഴിഞ്ഞ ദിവസം കസാക്കിസ്ഥാനിലെ ഒരു പ്രദേശത്ത് തിരിച്ചിറങ്ങിയത്.