മണ്ണിൽ കലർന്നത് 19500 ലിറ്റർ ഡീസൽ - എന്ന് തീരും പരിയാപുരത്തുകാരുടെ ദുരിതം ?
ഡീസൽ ടാങ്കർ മറിഞ്ഞതിനെത്തുടർന്ന് അങ്ങാടിപ്പുറം പഞ്ചായത്തിലെ പരിയാപുരം ഗ്രാമത്തെ പാരിസ്ഥിതിക ദുരന്തം വിഴുങ്ങിയിട്ട് രണ്ടാഴ്ച പിന്നിട്ടു. മറിഞ്ഞ ടാങ്കറിൽനിന്ന് ഒലിച്ചിറങ്ങിയ 19500 ലിറ്റൽ ഡീസൽ മണ്ണിലൂടെ കിണറുകളിലെത്തി കിണർ വെള്ളമാകെ മലിനമായതാണ് ഗ്രാമം നേരിടുന്ന മുഖ്യപ്രശ്നം. ഡീസലിന്റെ അംശമുള്ള കിണറുകളുടെ എണ്ണം ദിനംപ്രതി കൂടി വരുന്നു. മഴ പെയ്താൽ മലിനമാകുന്ന കിണറുകളുടെ എണ്ണം കൂടുമെന്നാണ് ആശങ്ക. മണ്ണിൽ കലർന്ന ഡീസൽ കൃഷിയെയും മറ്റും എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം.
Content Highlights: Pariyapuram Diesel Tanker Accident Pollutes Water and Soil