കപ്പലിൽ ആളിപ്പടർന്ന് തീ; കത്തിയമർന്ന് കണ്ടെയ്‌നറുകൾ, ആഘാതം എത്ര? എങ്ങനെയൊക്കെ ബാധിക്കും

കൊച്ചി തീരത്ത് എംഎസ്സി എൽസ3 എന്ന കപ്പൽ മുങ്ങിയതിന്റെ ആഘാതത്തിൽനിന്ന് കേരളതീരം മുക്തമാകുന്നതിന് മുൻപാണ് മറ്റൊരു ദുരന്തം കൂടി കേരളതീരത്തെത്തിയിരിക്കുന്നത്. കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുന്ന വാൻഹായ് 503 എന്ന ചരക്കുകപ്പലിന് തീപ്പിടിച്ചിരിക്കുന്നു. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 90 കിലോമീറ്റർ മാറി ഉൾക്കടലിലാണ് സംഭവം

ഒരു കപ്പലപകടവും അതിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളും നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കേയാണ് വീണ്ടുമൊരു അപകടം. എന്തുകൊണ്ടാണ് തുടരെ തുടരെ കപ്പൽ അപകടങ്ങളുണ്ടാവുന്നത്?അടുത്തടുത്ത് ഉണ്ടാവുന്ന രണ്ട് കപ്പലപകടം കേരളത്തെ എങ്ങനെയൊക്കെ ബാധിക്കും. ഈ അപകടങ്ങൾ ഉയർത്തുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ്?

Inshorts | Following the MV Elsa-3 sinking, a cargo ship, Wan Hai 503, caught fire off the Kerala coast. Environmental concerns and the impact on Kerala are discussed.

Content Highlights: Back-to-Back Maritime Disasters off Kerala Coast: Assessing the Environmental and Economic Impacts