വെടിനിര്‍ത്തലിന് ആയുസ്സ് എത്ര? യു.എസ് ഇടപെടലും രാജ്യം കാക്കുന്ന സര്‍ക്കാര്‍ വിശദീകരണവും

ഏകദേശം 88 മണിക്കൂറുകൾക്ക് ശേഷം ലോകത്തെ ആകെ ആശങ്കയിലാഴ്ത്തിയ രണ്ട് ആണവശക്തികൾ തമ്മിലുണ്ടായിരുന്ന സംഘർഷത്തിന് അറുതിവന്നിരിക്കുകയാണ്. ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങളെയും ഈ തീരുമാനത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയാവും? ഇനിയും ഏതെങ്കിലും രീതിയിലുള്ള പ്രകോപനം പാകിസ്താന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാവുമോ, അങ്ങനെയാണെങ്കിൽ അതിതീവ്രപ്രതികരണത്തിന് സാധ്യതയുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. സാഹചര്യങ്ങൾ വിലയിരുത്തി മാതൃഭൂമി പത്രാധിപർ മനോജ്.കെ.ദാസും ന്യൂസ് എഡിറ്റർ ഹരിലാൽ രാജ​ഗോപാലും. 

Content Highlights: India and Pakistan have declared a ceasefire. What led to this decision?