പറന്നുയര്‍ന്ന് സെക്കന്റുകള്‍ക്കുള്ളില്‍ ദുരന്തം; അഹമ്മദാബാദില്‍ ബോയിങ് ഡ്രീംലെെനറിന് സംഭവിച്ചതെന്ത്?

രാജ്യം ജൂണ്‍ 12 എന്ന ദിവസം ചരിത്രത്തില്‍ ഇനി രേഖപ്പെടുത്തുക എയര്‍ ഇന്ത്യയുടെ ദീര്‍ഘദൂര വിമാനാപകടത്തിന്റെ കൂടി പേരിലായിരിക്കും. എയര്‍ ഇന്ത്യ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന, ലോകത്തിലെ തന്നെ മികച്ച വിമാനങ്ങളിലൊന്നായ ബോയിങ് 787 ഡ്രീംലൈനറാണ് തകര്‍ന്നു വീണത്.13 മണിക്കൂറോളം പറക്കാനുള്ള ഇന്ധനം അതിലുണ്ടായിരുന്നു. പക്ഷിയിടിച്ചതാണോ അപകടകാരണം എന്ന് അന്വേഷണം നടക്കുന്നുണ്ട്. വിമാനത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നതായാണ് ഡിജിസിഎ (Directorate General of Civil Aviation) അറിയിച്ചത്.

അഹമ്മദാബാദ് വിമാനത്താവളത്തിന് അടുത്തുള്ള മേഖാനിയിലെ ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത് എന്നത് ദുരന്തം കൂടുതല്‍ ഗൗരവതരമാക്കുന്നുണ്ട്. ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം തകര്‍ന്നുവീണത്. ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണ വിമാനത്തിലെ ഒരാൾ ഒഴികെ എല്ലാ യാത്രികരും മരിച്ചു. വിമാനം ഇടിച്ചുവീണ കെട്ടിടത്തിലുണ്ടായിരുന്ന 12 വിദ്യാര്‍ഥികളും കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളിയായ രഞ്ജിത ഗോപകുമാറുമുണ്ട്.  അഹമ്മദാബാദില്‍ ബോയിങ് ഡ്രീംലെെനറിന് സംഭവിച്ചതെന്ത്?

Content Highlights: behind the ahmedabad plane crash