അങ്ങനെയാണ് സെപ്റ്റംബര്‍ 21 ലോക സമാധാന ദിനമായത്

സമാധാനമെന്ന വാക്കിന് വേണ്ടി മനുഷ്യന്‍ ബലി നല്‍കിയത് നഷ്ടങ്ങളുടെ ഭാണ്ഡക്കെട്ടുകളായിരുന്നു. 1940-ലെ ലോകജനസംഖ്യയുടെ മൂന്ന് ശതമാനം ആളുകള്‍ മഹായുദ്ധത്തില്‍ രക്തസാക്ഷികളായി. രാജ്യങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ ആശയങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 1981 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സമാധാനത്തിനായി ഒരു ദിനമെന്ന പ്രമേയം അംഗീകരിച്ചത്. അങ്ങനെ സെപ്റ്റംബര്‍ 21 ലോക സമാധാന ദിനമായി 

ഇന്ന് ലോക സമാധാന ദിനം. യുദ്ധങ്ങളും വെല്ലുവിളികളും, ഈ കാലഘട്ടത്തിലും രാജ്യങ്ങളെ തമ്മില്‍ അകറ്റുകയാണ്. രണ്ടാംലോകമഹായുദ്ധത്തിന് ശേഷം രൂപംകൊണ്ട ഐക്യരാഷ്ട്രസഭയുടെ പരമലക്ഷ്യം തന്നെ ലോകസമാധാനമാണ്. രാജ്യങ്ങള്‍ അതിര്‍ത്തിക്കുള്ളിലേക്ക് ചുരുങ്ങുമ്പോഴും വേലികള്‍ വലിച്ചെറിഞ്ഞ് സമാധാനം സൃഷ്ടിക്കേണ്ടത് നമ്മുടെ കൂടി കടമയാണ്.

Content Highlights: