റോഡുപണിക്കിടെ പൈപ്പ് തകര്‍ന്നു; പൊട്ടിയൊഴുകിയ വെള്ളത്തില്‍ ഓട്ടോയും ജെ.സി.ബിയും കഴുകി നാട്ടുകാര്‍
ദേശീയ പാത നിര്‍മാണത്തിനായി റോഡ് കുഴിക്കുന്നതിനിടെ ജലവിതരണ പൈപ്പ് പൊട്ടി. കൊല്ലം ചാത്തന്നൂര്‍ തിരു മുക്കിനു സമീപത്താണ് പൈപ്പ് പൊട്ടിയത്. ശക്തമായി ഒഴുകുന്ന വെള്ളത്തില്‍ നാട്ടുകാര്‍ വാഹനങ്ങള്‍ കഴുകി. ഓട്ടോയും ജെസിബിയുമടക്കം കഴുകിയാണ് നാട്ടുകാര്‍ പൊട്ടിയൊഴുകുന്ന വെള്ളത്തെ ഉപയോഗിച്ചത്.