വിദ്യാരംഭത്തിന് ആയോധനകല അഭ്യസിക്കാനെത്തിയവർക്ക് മുന്നിൽ വാളും പരിചയും എടുത്ത് മന്ത്രി വി.എൻ. വാസവൻ

വിദ്യാരംഭത്തിന് ആയോധനകല അഭ്യസിക്കാൻ ആരംഭം കുറിക്കാനെത്തിയവർക്ക് മുന്നിൽ വാളും പരിചയും കയ്യിലേന്തി മന്ത്രി വി.എൻ.വാസവൻ. കോട്ടയം പുതുപ്പള്ളി തടിക്കൽ കളരി കേന്ദ്രത്തിലാണ് വിദ്യാരംഭ ദിനത്തിൽ ആയോധനകലയിൽ ആരംഭം കുറിക്കുന്ന പരിപാടിയുടെ ഉദ്ഘാടനത്തിനായി വി.എൻ വാസവൻ എത്തിയത്. കളരി ഗുരുക്കൾ കച്ചകെട്ടി ആനയിച്ചാണ് മന്ത്രിയെ സ്വീകരിച്ചത്. തുടർന്ന് ആയോധനകലയുടെ ആരംഭം കുറിക്കലിനു ശേഷം മന്ത്രിയും കളരി ഗുരുക്കളും തമ്മിൽ വാൾപ്പയറ്റ് നടത്തി. എല്ലാവർഷവും മുടങ്ങാതെ വിദ്യാരംഭദിനത്തിൽ അദ്ദേഹം ഈ കളരിയിൽ എത്താറുണ്ട്.

In Short | Minister V.N. Vasavan participated in the Vidyarambham ceremony at the Puthuppally Kalari center in Kottayam, where he wielded a sword and shield, marking the beginning of martial arts training for the attendees.

Content Highlights: vn vasavan vidyarambham kalari ceremony sword and shield