ശബരിമല ദര്‍ശനത്തിനുളള വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി: മണിക്കൂറില്‍ 200 ഭക്തരെ മാത്രമേ അനുവദിക്കു
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനുളള വെര്‍ച്വല്‍ ക്യൂ ബുക്കിങ് തുടങ്ങി. കേരള പോലീസ് വെബ്സൈറ്റ് വഴിയാണ് ബുക്കിങ്. മിഥുന മാസ പൂജകള്‍ക്കും ഉത്സവത്തിനുമായി ഞായറാഴ്ച വൈകുന്നേരമാണ് നട തുറക്കുക.
ഇതരസംസ്ഥാനത്തു നിന്ന് ബുക്കു ചെയ്യുന്നവര്‍ ബുക്കിങിനൊപ്പം കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റു കൂടി അപ്പ്‌ലോഡ് ചെയ്യണം. ഓരേ സമയത്ത് പത്തുപേര്‍ക്ക് മാത്രമേ ദര്‍ശനം അനുവദിക്കു. ഒരു മണിക്കൂറില്‍ 200 ഭക്തരെ മാത്രമേ അനുവദിക്കു. ബുക്ക് ചെയ്യാതെ എത്തുന്നവരെ നിലയ്ക്കലില്‍ നിന്ന് തിരിച്ചയക്കും.
Content Highlights: